ഈ ലോകം വളരെ വിചിത്രമാണ്. ഇത് സ്നേഹത്തിന്റെ ലോകമല്ല. ചില മനുഷ്യ നിർമ്മിത വസ്തുക്കൾക്ക് പിന്നിലൂടെ ഓടിപ്പോകുന്ന മനസ്സിനെ നിയന്ത്രിക്കാൻ സാധിക്കാതെ മനുഷ്യർ തളരുകയാണ്. മനുഷ്യന്റെ മാനസികാവസ്ഥ മനസ്സിലാക്കുന്നതിന് ചെറിയൊരു പരീക്ഷണം നടത്തി നോക്കിയാൽ മതി. ഉദാഹരണത്തിന് ഇന്ന് ASMR വീഡിയോകൾക്ക് വളരെ വലിയ പ്രാധാന്യമാണ്. ഇതിന് കാരണം മനുഷ്യന്റെ മനഃസമാധാനമില്ലായ്മയാണ്. ലക്ഷകണക്കിന് ജനങ്ങൾ ഇത്തരം വിഡിയോകൾക്ക് അടിമകൾ ആണെന്ന സത്യം നാം തിരിച്ചറിയണം. എല്ലാവരും അകലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മായാ ലോകത്തെ തേടിപോകുമ്പോൾ അടുത്തിരിക്കുന്നവന്റെ ഹൃദയത്തിൽ ആളിക്കത്തുന്ന അഗ്നിഗോളത്തെ കാണാതെ പോകുന്നു. പരസ്പരം സംസാരിക്കാനോ സഹകരിക്കാനോ സഹായിക്കാനോ ആർക്കും സമയമില്ല. നമ്മൾ ഓടുകയാണ് ലക്ഷ്യമെത്തിയിട്ടും അവസാനിക്കാത്ത ഓട്ടം
കാലം മാറിക്കൊണ്ടേയിരിക്കുന്നു. പക്ഷെ കാലനെ പേടിച്ചും കാലനെ കാത്തിരുന്നും നമ്മളും കഴിയുന്നു. ഓരോ ഋതുക്കളും സമ്മിശ്ര വികാരങ്ങൾ നൽകി അനുവാദത്തിന് കാത്തുനിൽക്കാതെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ചിലരിന്നും ചിതലരിച്ചു പോയ ഓർമകളെ ഓർത്ത് വിരഹക്കടലിൽ ആഴ്ന്നുപോകുന്നു. കാലൻ മാറിയാലും ഞാൻ മാറില്ലെന്ന ഉറച്ച നിലപാടോടെ നമ്മളിൽ പലരും ദിവസങ്ങൾ കഷ്ട്ടപ്പെട്ടോ ഇഷ്ടപ്പെട്ടോ തള്ളി നീക്കുന്നു.
Comments
Post a Comment